Trending

ഭക്ഷ്യവിഷബാധ; അരീക്കോട് ചിക്കൻ സാൻവിച്ച് കഴിച്ച 35 പേർ ആശുപത്രിയിൽ.

മലപ്പുറം: മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് 35 പെരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് വെള്ളിയാഴ്ച പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് അരീക്കോട് താലൂക്ക് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് വെള്ളിയാഴ്ച വൈകിട്ടോടെയാണ് പരിപാടി നടത്തിയത്. ഇന്ന് രാവിലെ വയറിളക്കവും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.

Post a Comment

Previous Post Next Post