നന്മണ്ട: നരിക്കുനി- നന്മണ്ട റോഡിൽ നന്മണ്ട-13ൽ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഉള്ളിയേരി സ്വദേശികൾ സഞ്ചരിച്ച കാർ ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
അപകടത്തിൽ പരുക്കേറ്റ കാർ യാത്രക്കാരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് നേരിയ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പോലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.