ഉള്ളിയേരി: ഉള്ളിയേരിയില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ എട്ടോടെ ഉള്ളിയേരിക്കും തെരുവത്തും കടവിനും ഇടയിലാണ് സംഭവം. തൊട്ടില്‍പാലത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്.
കൊയിലാണ്ടിയില്‍ നിന്നും ഫയർഫോഴ്സ് എത്തി പരിശോധന നടത്തി. പരിശോധനയില്‍ ബ്രേക്ക് ജാമായതു കാരണം വന്ന പുകയാണെന്ന് കണ്ടെത്തി. ഉള്ളിയേരി ബസ്റ്റാന്‍ഡില്‍ നിര്‍ത്തിയ ശേഷം ബസിന് കൂടുതല്‍ അപകടങ്ങളില്ലെന്ന് എന്ന് ഉറപ്പുവരുത്തി ശേഷം യാത്ര തുടർന്നു. ഗ്രേഡ് എ എസ്ടിഒ മജീദ്.എം ന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പരിശോധന നടത്തിയത്.