കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വെച്ച് യുവതിയെ ശല്യം ചെയ്ത യുവാവ് പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ചാപ്പപ്പടിയില്‍ മുഹമ്മദ് അസ്ലം (24)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 24ന് ആണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബീച്ച് കൾച്ചറൽ സ്റ്റേജിനു സമീപം സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്നു ആലുവ സ്വദേശിനിയായ യുവതി. പ്രതി പുറകെ നടന്ന് പേര് എന്താണെന്നും, വീട് എവിടെയാണെന്നും, ഇൻസ്റ്റാഗ്രാം ഐഡി തരുമോ എന്നും ചോദിച്ചു ശല്യം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്ഐമാരായ ശിവദാസന്‍, അഭിലാഷ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സുനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.