ചേളന്നൂർ: ചേളന്നൂർ 9/5ൽ പ്രവർത്തിക്കുന്ന ഡാനിഷ് ഡയറി ഫാമിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഫാമിൽ നിന്നുള്ള ചാണക വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ദുര്‍ഗന്ധവും ആരോഗ്യ പ്രശ്നങ്ങളും ഉയർന്നതോടെയാണ് നാട്ടുകാർ പ്രതിഷേധം. നിരവധി തവണ ഈ ഫാമിനെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നുവെങ്കിലും പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഫാമിന്റെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി നൗഷീർ, വൈസ് പ്രസിഡൻ്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി.കെ കവിത, സി.പി. നൗഷീർ, ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ. രമേശൻ, സത്യഭാമ കെ, സിനി ഷൈജൻ, രാഷ്ട്രീയ പ്രതിനിധികളായ എൻ. ശ്യാംകുമാർ, ടി.കെ. സോമനാഥൻ, ഷരീഫ് കുന്നത്ത്, പി. പ്രദീപ്കുമാർ, കെ.വി ഗിരീഷ് എന്നിവർ നാട്ടുകാരോടപ്പം സമരത്തിന് നേതൃത്വം നൽകി.