ഉളളിയേരി: നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. നടുവണ്ണൂർ സ്വദേശി നൊച്ചോട്ട് മുരളി (55) യ്ക്ക് ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുരളിയെ നാട്ടുകാർ ചേർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ നടുവണ്ണൂർ തെരുവത്ത് കടവിലാണ് അപകടം. ഉള്ളിയേരിയിൽ നിന്നും നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എ.സി ബദേഴ്സ് ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടർ മുന്നിലുള്ള വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.