തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇത് സംബന്ധിച്ച് കൂടിയലോചിക്കാന്‍ സര്‍ക്കാര്‍ സെപ്തംബർ 11ന് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്.
ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാൻ നിര്‍ദ്ദേശിച്ച് സർക്കാർ കത്ത് നൽകി. ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും മുന്‍കൂട്ടി അറിയിക്കാനുള്ള ഒരു ഇമെയില്‍ വിലാസവും സംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയ ശേഷമായിരിക്കും വിഷയത്തില്‍ സര്‍വീസ് സംഘനകള്‍ നിലപാട് എടുക്കുന്നത്.