Trending

വടകരയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേർക്ക് പരിക്കേറ്റു.

വടകര: വടകരയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 16 ഓളം പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ വടകര കെ.ടി ബസാറിൽ ഇൻഡസ് മോട്ടോഴ്സിന് സമീപമായിരുന്നു അപകടം. കോഴിക്കോട് നിന്നും കണ്ണൂരിന് പോകുകയായിരുന്നു സിംബ ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വടകരയിലെ പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം. ലോറി ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെയും ബസിൻ്റെയും മുൻഭാഗം തകർന്നു. വടകര ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Post a Comment

Previous Post Next Post