കൂരാച്ചുണ്ട്: കല്ലാനോട് സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ് (44) നെയാണ് കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂരാച്ചുണ്ട്- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്.
ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇയാളെ പുറത്തേക്ക് കാണാതായതോടെ ആളുകള്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ചെറുക്കാട് കറുത്തമ്പത്ത് രാഘവനാണ് പിതാവ്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി).