Trending

ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നും ഷോക്കേറ്റ് 5 വയസുകാരൻ മരിച്ചു.


കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കോളാരി കുംഭംമൂല സ്വദേശികളായ അൽ മുബാറക് ഹൗസിൽ ഉസ്മാൻ മദനി-ആയിഷ ദമ്പതികളുടെ മകൻ സി. മുഹിയുദ്ദീൻ (5) ആണ്​ മരിച്ചത്. വീട്ടിലെ വരാന്തയിൽ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. 

ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉളിയിൽ മജ്‌ലിസ് പ്രീ സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്‌ലിഹ്.

Post a Comment

Previous Post Next Post