Trending

ഓണാഘോഷ തിരക്ക്; ബാലുശ്ശേരി ടൗണിൽ വാഹനങ്ങൾക്ക് നിയന്ത്രണം.


ബാലുശ്ശേരി: ഓണാഘോഷത്തോടനുബന്ധിച്ച് ബാലുശ്ശേരി ടൗണിൽ വർദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

1) ബാലുശ്ശേരി ടൗണിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കാർ ഇരുചക്രവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യുവാൻ പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തുക

2) ബാലുശ്ശേരി ടൗണിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ എസ്ബിഐ വരെ ഓട്ടോ പാർക്കിംഗിന് അനുവദിച്ച സ്ഥലം ഒഴികെ മറ്റുള്ള സ്ഥലങ്ങളിൽ വാഹന പാർക്കിംഗ് പൂർണമായും ഒഴിവാക്കേണ്ടതാണ്

3) ബാലുശ്ശേരി ടൗണിൽ ഗതാഗത തിരക്ക് കൂടുന്ന സമയങ്ങളിൽ ഉള്ളിയേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പനായിൽ വച്ച് വലത്തോട്ട് തിരിഞ്ഞ് നന്മണ്ട വഴി പോകേണ്ടതും, താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡ് - ബാലുശ്ശേരി കോട്ട വഴി അറപ്പീടിക വഴി താമരശ്ശേരി ഭാഗത്തേക്കും പോകേണ്ടതാണ്.

4) താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ സ്റ്റാൻഡ് വിട്ടതിന് ശേഷം പോസ്റ്റ് ഓഫീസ് റോഡിൽ നിന്നും കുറച്ചുകൂടി മുന്നോട്ടു നീങ്ങി സോപാനം ഹോട്ടലിനടുത്തായി നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക, ഇതിനിടയിൽ നിർത്താൻ പാടുള്ളതല്ല

6) കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ സ്റ്റാൻഡ് വിട്ടതിനുശേഷം പോലീസ് സ്റ്റേഷൻ മുൻപിലുള്ള സ്റ്റോപ്പിൽ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുക, ഇതിനിടയിൽ നിർത്താൻ പാടുള്ളതല്ല.

7) റോഡരികിലുള്ള അനധികൃത കച്ചവടം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

8) ബാലുശ്ശേരി ടൗണിലേക്ക് വരുന്ന ആളുകൾക്ക് 28-08-2025 തിയ്യതി മുതൽ 08-09-2025 പറയുന്ന രീതിയിൽ പാർക്കിംഗ് സൌകര്യങ്ങൾ തിയ്യതി വരെ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

i) ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം, വൈകുണ്ടം (ടു വീലർ, ഫോർ വീലർ)

ii) ഏഷ്യൻ ഗോൾഡ് പാർക്കിംഗ് (ടുവിലർ)

iii) പോസ്റ്റോഫീസ് റോഡിലെ പ്രൈവറ്റ് പ്ലോട്ട്.

iv) ചിറക്കൽ കാവ് അമ്പലം മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള തെക്ക് ഭാഗം റോഡരിക്.

v) വൈകുണ്ടം മുതൽ ബ്ലോക്ക് പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗം. ഇത്രയും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് വ്യാപാരി വ്യവസായി സംഘനാ പ്രതിനിധികൾ, ബസ് ഓട്ടോ തൊഴിലാളികൾ പ്രതിനിധികൾ ചേർന്ന് ചർച്ചനടത്തിയതിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് ക്രമീകരണങ്ങൾ. ദയവായി സഹകരിക്കുക.

Post a Comment

Previous Post Next Post