ബാലുശ്ശേരി: ബാലുശ്ശേരി പറമ്പിൻ്റെ മുകളിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പറമ്പിൻ്റെ മുകളിൽ മൂത്തമ്മകണ്ടി വൈറ്റ് ഹൗസിൽ സെലീമിൻ്റെ വീട്ടിൽ നിന്നുമാണ് അഞ്ച് മീറ്റർ നീളവും തക്കവണ്ണവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടിയത്. വീടിൻ്റെ വിറക് പുരയോട് ചേർന്നുള്ള പനയോല കൊണ്ട് നിർമ്മിച്ച കോഴിക്കൂടിൻ്റെ മേൽക്കൂരക്കുള്ളിൽ കയറിപ്പറ്റിയ നിലയിലായിരുന്നു പെരുമ്പാമ്പ്.
ഒരാഴ്ചയോളമായി പനയോല തുങ്ങി കിടക്കുന്നത് വിട്ടുകാർ കണ്ടിരുന്നെങ്കിലും മഴ വെള്ളം കെട്ടി നിൽക്കുകയാണെന്നാണ് കരുതിയത്. ഇന്ന് ചെറിയ തോതിൽ അനക്കം കണ്ടതോടെയാണ് ഇഴജന്തുവാണെന്ന് മനസ്സിലായത്. തുടർന്ന് അധികൃതരെ വിളിച്ചു വരുത്തുകയായിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് സെക്ഷൻ ഓഫീസർ എം.കെ.പത്മനാഭൻ, പി.രവീന്ദ്രൻ, വാച്ചർ ഗോപാലൻ എന്നിവരടങ്ങുന്ന സംഘം പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴിയ്ക്ക് കൊണ്ടുപോയി.