Trending

ഓണത്തിന് സബ്സിഡി നിരക്കിൽ 2 ലിറ്റർ വെളിച്ചെണ്ണ; സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഉടനെത്തും- മന്ത്രി.


കോഴിക്കോട്: സപ്ലൈകോ വഴി ഓണത്തിന് 2 ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കാർഡ് ഒന്നിന് 2 ലിറ്റർ വെളിച്ചെണ്ണയാണ് നൽകുക. വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശ്ശന പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു.

വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഇപ്പോൾ ലഭ്യമാണെന്നും വെളിച്ചെണ്ണ ഉടനെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സപ്ലൈകോയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നു നേരത്തെ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥയിൽ മാറ്റം വന്നതായും സിപിഐ ജില്ലാ സമ്മേളനങ്ങളിലെ വിമർശനം സ്വാഭാവികമെന്നും മന്ത്രി പ്രതികരിച്ചു.

Post a Comment

Previous Post Next Post