കോഴിക്കോട്: കോഴിക്കോട് കല്ലായിൽ സ്കൂട്ടറിന് പിന്നിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. ഫറോക്ക് എസിപി ഓഫീസിലെ ഗ്രേഡ് എസ്ഐ ജലീലിനാണ് പരുക്കേറ്റത്. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം വച്ച് വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.
മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ജലാലിയ ബസ് എസ്ഐ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിർത്തിയിട്ട ലോറിക്കുള്ളിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതര പരുക്കേറ്റ പോലീസുകാരനെ ആദ്യം കല്ലായിയിലെ സ്വകാര്യ ആശുപത്രിലും തുടർന്ന് കേഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.