നരിക്കുനി: നരിക്കുനി ഗവ.ഹൈസ്കൂളിൽ മലയാളം അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച ജൂലായ് 21ന് തിങ്കളാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കും.
പേരാമ്പ്ര: പുറ്റാട് ജിഎൽപി സ്കൂളിൽ (എൽപിഎസ്ടി) താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂലായ് 21 തിങ്കളാഴ്ച രാവിലെ 11.30ന് സ്കൂൾ ഓഫീസിൽ നടക്കും.
ഒള്ളൂർ: ഒള്ളൂർ ഗവ.യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചറുടെ (ഹിന്ദി) ഒഴിവിലേക്ക് നിയമനം. അഭിമുഖം ജൂലായ് 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും.
ബേപ്പൂർ: ഫിഷറീസ് വകുപ്പിന് കീഴിലുള്ള ബേപ്പൂർ ഗവ.റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂളിൽ (എച്ച്എസ്ടി) മലയാളം ഒഴിവുണ്ട്. അഭിമുഖം ജൂലായ് 21 തിങ്കളാഴ്ച രാവിലെ 11ന്. ഫോൺ: 9961011429, 9074466159.
രാമനാട്ടുകര: രാമനാട്ടുകര ഗവ.യുപി സ്കൂളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(യുപിഎസ്‌ടി ഹിന്ദി) അധ്യാപക അഭിമുഖം ജൂലായ് 22ന് രാവിലെ 10.30ന് നടക്കും.
കടലുണ്ടി: മണ്ണൂർ സിഎം ഹയർസെക്കൻഡറി സ്കൂളിൽ (എച്ച്എസ്എസ്ടി) ജൂനിയർ മാത്‌സ് അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ് 7ന് രാവിലെ 10ന് നടക്കും. 9846861725.