Trending

കോഴിക്കോട് പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടികൊണ്ടു പോയി.


കോഴിക്കോട്: പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് കല്ലായി സ്വദേശി ബിജുവിനെയാണ് സംഘം തട്ടികൊണ്ടു പോയത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് കെ.പി ട്രാവല്‍സ് ഉടമയായ ബിജുവിനെ സംഘം തട്ടികൊണ്ടു പോയത്. 

എം.എം അലി റോഡിലെ കെ.പി ട്രാവല്‍സ് എന്ന ബിജുവിൻ്റെ സ്ഥാപനത്തിന്റെ മുന്നില്‍ വെച്ചായിരുന്നു പൊലീസ് എന്ന വ്യാജേന മൂന്നോ നാലോ പേരെത്തി ബിജുവിനെ ബലമായി പിടിച്ചു കൊണ്ടു പോയത്. KL 10 AR 0468 എന്ന നമ്പർ കാറിലാണ് ബിജുവിനെ തട്ടികൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post