തൃശൂർ: തൃശൂരിൽ യുവതിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയെ (22) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്. 6 മാസം മുൻപായിരുന്നു നേഹയും പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തും തമ്മിലുള്ള വിവാഹം.
ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന്, ഭർത്താവ് തിരിച്ചുപോകുകയും ചെയ്തു. ഇന്ന് ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ ചവിട്ടിപൊളിച്ചു നോക്കിയപ്പോൾ തൂങ്ങിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.