Trending

അഞ്ചാം ക്ലാസുകാരന് അമ്മയുടെയും സുഹൃത്തിൻ്റെയും ക്രൂരമര്‍ദ്ദനം; കൈയും കാലും അടിച്ചു പൊട്ടിച്ചു.


തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. പോത്തൻകോട് സെൻ്റ് തോമസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ടു കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തിനു പിടിച്ച് തൂക്കിയെടുത്ത് വീണ്ടും മർദ്ദിച്ചെന്ന് കുട്ടി പറയുന്നു.

ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. അമ്മയുടെ സുഹൃത്തിനെ ഇഷ്ടമില്ലെന്ന് കുട്ടി പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. നേരത്തെയും സമാനമായ രീതിയിൽ ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. സ്കൂള്‍ കഴിഞ്ഞ് കുട്ടി പേടിച്ച് അച്ഛൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് ചോദിച്ചപ്പോഴാണ് മർദ്ദനത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പരാതി. കുട്ടി തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post