Trending

വി.എസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരം ബാങ്കുകള്‍ക്കും അവധിയായിരിക്കും. മൂന്നു ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പിഎസ്‌സി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇന്‍റര്‍വ്യൂകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

Previous Post Next Post