ബംഗളൂരു: കർണാടകയിലെ ഗുണ്ടൽപേട്ട ബേഗൂരുവിലുണ്ടായ വാഹനാപകടത്തിൽ വയനാട് കല്പറ്റ സ്വദേശിയായ യുവാവ് മരിച്ചു. കല്പറ്റ പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്തോനേഷ്യയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് റഫാത്ത് നാട്ടിലെത്തിയത്. കച്ചവട ആവശ്യാർത്ഥം വയനാട്ടിൽ നിന്ന് മൈസൂരുവിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെ ബേഗുർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ലോറിക്ക് പിറകിൽ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ടെവേരയിൽ ഇടിക്കുകയായിരുന്നു. ബന്ധുക്കൾ ബേഗൂരിൽ എത്തി. ബേഗൂർ ഗവൺമെൻ്റ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ഞായറാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും.