കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു. ചീരൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്നാണ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അഞ്ചു മണിയോടെയാണ് മരണം.
ചൊവ്വാഴ്ച രാവിലെയാണ് ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിഷ്ണു പനിയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയത്. പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: രാജൻ. മാതാവ്: അമ്മിണി. സഹോദരൻ: ജിഷ്ണു.