Trending

ബിന്ദുവിൻ്റെ മരണ കാരണം ആന്തരിക ക്ഷതം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരോപങ്ങൾ തള്ളുന്നത്.

കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞു വീണ് സ്ത്രീ മരിച്ച സംഭവത്തിൽ ആന്തരിക അവയവങ്ങളിലുണ്ടായ ക്ഷതമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഭാരമുള്ള വസ്തുക്കൾ പതിച്ചത് ബിന്ദുവിൻ്റെ ആന്തരികാവയവങ്ങൾക്കു ക്ഷതമേൽക്കാൻ ഇടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

കോൺക്രീറ്റ് തൂണുകൾ വീണാണ് ബിന്ദുവിന്റെ തലയോട്ടി തകർന്നതെന്ന് ഇൻക്വിസ്റ്റ് റിപ്പോർട്ടിലുള്ളത്. ബിന്ദുവിന്റെ മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. തലയുടെ മൂന്നിൽ രണ്ടു ഭാഗവും തകർന്നിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്ന് ഒരു പൊലീസുകാരൻ പറഞ്ഞു. 

ബിന്ദു ശ്വാസം മുട്ടിയാണു മരിച്ചതെന്ന വാദം തള്ളുന്നതാണ് ഇരു റിപ്പോർട്ടുകളും. രക്ഷാപ്രവർത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും ഇതാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയതെന്നുമായിരുന്നു ആരോപണങ്ങൾ. എന്നാൽ ബിന്ദുവിനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത സമയത്തു ശ്വാസം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post