ബാലുശ്ശേരി: ബാലുശ്ശേരിയിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ഷഫീഖിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ബാലുശ്ശേരി ബസ് സ്റ്റാൻ്റിനു മുന്നിൽ വെച്ചായിരുന്നു അപകടം. ഉള്ളിയേരി ഭാഗത്തേക്ക് ജിപ്സം ബോർഡുമായി പോകുകയായിരുന്ന പിക്കപ്പിൽ എതിർദിശയിൽ വന്ന ടിപ്പർലോറി ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷഫീക്ക് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ബാലുശ്ശേരിയിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്ക്
bywebdesk
•
0