നരിക്കുനി: നരിക്കുനി ചെമ്പക്കുന്ന് ജംഗ്ഷനിൽ കൂറ്റൻ മരം കടപുഴകി വീണ് ഏറെനേരം ഗതാഗത തടസ്സം നേരിട്ടു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് മരം റോഡിലേക്ക് കടപുഴകി വീണത്. നരിക്കുനി ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ശ്രമകരമായ ദൗത്യത്തിനൊടുവിൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മരം വീണ് ഒരു ഓട്ടോറിക്ഷയ്ക്കും, ടാക്സി വാഹനത്തിനും ഭാഗികമായ കേടുപാട് സംഭവിച്ചു. ബൈക്കു യാത്രക്കാരൻ്റെ മുകളിലേക്കും മരം വീണുവെങ്കിലും ചില്ലകൾക്കിടയിലായതു കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.