Trending

ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു.

ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജിയെന്നാണ് രാഷ്ട്രപതിക്ക് കൈമാറിയ കത്തിൽ ജഗദീപ് ധൻകർ പറയുന്നത്. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ സൂചിപ്പിക്കുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ എന്നിവരോട് കൃതജ്ഞത അർപ്പിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.

മുമ്പ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ജഗദീപ് ധൻകർ 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027വരെ ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുമ്പാണ് രാജി പ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.

Post a Comment

Previous Post Next Post