പേരാമ്പ്ര: പേരാമ്പ്രയിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി പേരാമ്പ്ര പോലീസും ഗ്രാമപഞ്ചായത്തും സംയുക്തമായി ട്രാഫിക് അഡ്വൈസറി കമ്മറ്റി യോഗം ചേർന്നു. യോഗത്തിൽ പേരാമ്പ്ര പട്ടണത്തിൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി.
പുതിയ പരിഷ്കരണങ്ങൾ
• കോർട്ട് റോഡ് വൺവേ ആക്കും
• ജൂബിലി റോഡിലേക്ക് വൺവേ ആക്കും. മെയിൻ റോഡിലേക്ക് ജൂബിലി റോഡിലേക്ക് പ്രവേശനം ഉണ്ടാകില്ല.
• ടൗണിലെ പാർക്കിംഗ് മാർക്ക് ചെയ്യും. സ്ഥിരമായി പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കും.
• മേപ്പയൂർ റോഡിലെ പാർക്കിംഗ് മുന്നോട്ടേക്ക് മാറ്റും.
• കോഴിക്കോട് ബസുകൾക്ക് ടാക്സി സ്റ്റാൻഡിനു മുമ്പിലെ സ്റ്റോപ്പ് ഒഴിവാക്കും. ബസുകൾ സ്റ്റാൻഡിൽ മാത്രം നിർത്തുക.
• അനധികൃത ഓട്ടോകൾ നിർത്തലാക്കും.
• പൈതോത്ത് റോഡിലെ നിലവിലുള്ള ബസ്സ്റ്റോപ്പ് പാർക്ക് റെസിഡൻസിക്ക് മുന്നിലേക്ക് മാറ്റും.
• ബസ്റ്റാൻഡിനു മുൻപിലെ പരസ്യ ബോർഡുകൾ എടുത്തു മാറ്റും.
• ചെമ്പ്ര റോഡിൽ പാർക്കിംഗ് ഒരു ഭാഗത്ത് മാത്രമാക്കും.