Trending

ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്കിൽ പതിനാലുകാരന്‍; ഉടമയ്‌ക്കെതിരെ കേസ്.


ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരിൽ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് പൊലീസ് കണ്ടെത്തൽ. കോക്കല്ലൂര്‍ മുത്തപ്പന്‍തോടിൽ കഴിഞ്ഞ ജൂൺ 17-നാണ് സംഭവം. എതിർ ദിശയിൽ നിന്നും വരികയായിരുന്ന മറ്റൊരു ബൈക്കിൽ ഇടിച്ചിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. 

കൊളത്തൂര്‍ സ്വദേശി പ്രകാശന്റെ സ്‌കൂട്ടറിലാണ് 14-കാരന്‍ ഓടിച്ച ബൈക്ക് ഇടിച്ചത്. സുഹൃത്തിനൊപ്പമാണ് കുട്ടി ബൈക്കില്‍ സഞ്ചരിച്ചത്. പിതാവ് അറിയാതെ പിതാവിന്റെ ബൈക്കെടുത്ത് പുറത്തിറങ്ങിയതാണെന്ന് കുട്ടിയെന്ന് പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്തമായതോടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. ഓടിച്ച ബൈക്കിന് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. ബൈക്ക് ഉടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാകും.

Post a Comment

Previous Post Next Post