Trending

ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ആദ്യ ഗഡു 20നകം അടയ്ക്കണം.

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 7 വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 1,52,300 രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളിൽ അടയ്ക്കണം. ജൂലൈ7ന് ആണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 2025 ജൂലൈ 31 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം മുതൽ ആരംഭിക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്കാണ് മുൻഗണന ലഭിച്ചത്.

അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ച് കവർ നമ്പർ നൽകുന്ന നടപടി ഹജ്ജ് ഹൗസിൽ പുരോഗമിച്ചു വരികയാണ്. ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post