പാലക്കാട്: ചിറ്റൂർ അത്തിക്കോട് കാര്‍ പൊട്ടിത്തെറിച്ച് യുവതിക്കും മക്കൾക്കും പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിൻ്റെയും എല്‍സിയുടെയും മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍ (4), മകൻ ആല്‍ഫിന്‍(6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കുട്ടികളുടെ അമ്മ എല്‍സി(40) യുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്ത മകള്‍ അലീന (20) യ്ക്കും പൊള്ളലേറ്റിരുന്നു. അലീന പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസം മുമ്പാണ് കാന്‍സര്‍ രോഗ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എല്‍സിയും കുടുംബവും അഞ്ചുവര്‍ഷം മുന്‍പാണ് അത്തിക്കോട് പൂളക്കാട്ട് താമസം തുടങ്ങിയത്.