Trending

നീറ്റ് (NEET) യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (NEET) യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനും സാധിക്കും. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 73,328 പേർ യോഗ്യത നേടി.

22.7 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മേയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷൻ, കൗൺസിലിംഗ് ഘട്ടങ്ങളിൽ ആവശ്യമായി വരുന്നതിനാൽ ഉദ്യോഗാർത്ഥികൾ അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം.

ഒന്നാം റാങ്ക്- മഹേഷ് കുമാർ രാജസ്ഥാൻ (99.9999547). രണ്ടാം റാങ്ക്- ഉത്കർഷ് അവാധിയ മധ്യപ്രദേശ് (99.9999095). മൂന്നാം റാങ്ക്- കൃഷാംഗ് ജോഷി മഹാരാഷ്ട്ര (99.9998189). ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല. മലയാളിയായ ദീപ്നിയ ഡിബി 109-ാം റാങ്ക് നേടി.

Post a Comment

Previous Post Next Post