Trending

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു


ബാലുശ്ശേരി: ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. നടുവണ്ണൂർ വാകയാട് സ്വദേശി കൊല്ലരുകണ്ടിയില്‍ ബാലന്‍ (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃക്കുറ്റിശ്ശേരിയില്‍ നിന്നും ബസ് യാത്രക്കിടെ ബസ്സില്‍ നിന്നും തെറിച്ച് വീണാണ് ബാലന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ: സരോജിനി. മക്കള്‍: പ്രബീഷ് കുമാര്‍ (അഡ്വക്കേറ്റ് കൊയിലാണ്ടി), പ്രമോദ് കുമാര്‍ (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ യുഎസ്എ), പ്രസീത (ഓറഞ്ച് ടെക്‌സ്റ്റയില്‍ കുരുടിമുക്ക്), മരുമക്കള്‍: ഷൈമ ബാലുശ്ശേരി, ധനലക്ഷ്മി ബാലുശ്ശേരി (യുഎസ്എ), പരേതനായ ശശീന്ദ്ര ബാബു കീഴരിയൂര്‍. സഹോദരങ്ങള്‍: ഗോവിന്ദന്‍, ജാനു, പരേതരായ ചന്തപ്പന്‍, ശ്രീധരന്‍, സൗമിനി, ശങ്കരന്‍, ശാരദ, നാരായണി. 

സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് കെയിലാണ്ടി നെല്ല്യാടി കടവില്‍.

Post a Comment

Previous Post Next Post