Trending

കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകന് യാത്രയയപ്പ് നൽകി


കാക്കൂർ: കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന്‌ 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷജിൽകുമാറിന് സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ മാനേജർ പൂമംഗലത്ത് അബ്ദുറഹിമാൻ ഉപഹാരം നൽകി. കമ്മിറ്റി പ്രസിഡന്റ് സി. മാധവൻ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ. വിദ്യ, ടി.കെ.രാജേന്ദ്രൻ, അബ്ദുൽ അലി, പാലത്ത് അബ്ദുറഹിമാൻ മദനി, പി.സി. മുഹമ്മദ്, സൂരജ്, കെ.സി.ബിജു, ബിന്ദു എസ്. കൃഷ്ണ, കെ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post