നരിക്കുനി: എസ്‌വൈഎസ് മടവൂർ സർക്കിളിൽ പരിസ്ഥിതി ദിന കാംപയ്‌ന് തുടക്കമായി. ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തിൽ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി അസ്സഖാഫി താത്തൂർ ഫലവൃക്ഷ തൈനട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മോയിൻകുട്ടി സഖാഫി, ഖാലിദ് സഅദി, കെ.കെ റിയാസ്, വി. മുഹമ്മദ്, ടി.കെ മുഹമ്മദ് ഷമീം എന്നിവർ പങ്കെടുത്തു.
Tags:
LOCAL NEWS