Trending

വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിൽ


സു.ബത്തേരി: വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സു.ബത്തേരി നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസ് (56)നെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി.

സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലാണ്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു.

Post a Comment

Previous Post Next Post