Trending

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു


മലപ്പുറം: നാട്ടിൽ അവധിക്കെത്തിയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റായ ദീപ്തി (40) യാണ് മരിച്ചത്. പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയിൽ ‘കൃഷ്ണ’യിൽ സുജിത്തിൻ്റെ ഭാര്യയാണ്. മലപ്പുറം കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയിൽ ദീപ്തിയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം. ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. 13 വർഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റായ ദീപ്തി മേയ് 30നാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച കുവൈത്തിലേക്ക് മടങ്ങിപ്പോവാനിരിക്കെയാണ് അപകടം. പിതാവ്: പ്രസന്നകുമാർ. മാതാവ്: ലതിക. മക്കൾ: അവന്തി, അർഥ്. സഹോദരി: ദീപിക.

Post a Comment

Previous Post Next Post