Trending

വാട്‌സാപ്പ് ഗ്രൂപ്പിലെ മോശം പരാമര്‍ശം ചോദ്യം ചെയ്തു; നാദാപുരത്ത് സഹോദരങ്ങള്‍ക്ക്‌ വെട്ടേറ്റു

നാദാപുരം: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് അയൽവാസിയുടെ വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍, സഹോദരന്‍ സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. ബഷീറിന്റെ വീട്ടില്‍ വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ബഷീര്‍ നാസറിനെയും സലീമിനെയും മോശമായി പരാമര്‍ശിച്ചത് ചോദിക്കാനാണ് ഇരുവരും അയൽവാസിയായ ബഷീറിന്റെ വീട്ടിലെത്തിയത്. 

തുടർന്ന് തർക്കമുണ്ടാവുകയും ബഷീര്‍ രണ്ടുപേരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നാസറിന്റെ വയറിനും സലീമിന്റെ കൈയ്ക്കുമാണ് പരിക്ക്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post