Trending

മുക്കത്ത് കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം


മുക്കം: മുക്കത്ത് കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്ത പറമ്പിലാണ് സംഭവം. കാറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. നിലമ്പൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. 

ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചതിന് ശേഷം ഈ ഭാഗത്ത് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Post a Comment

Previous Post Next Post