Trending

കപ്പൽ തീപ്പിടുത്തം; കേരള തീരത്ത് കൂടുതൽ ജാഗ്രത; കണ്ടെയ്നറിൽ അത്യന്തം അപായകരമായ വസ്തുക്കൾ.


തിരുവനന്തപുരം: തീപ്പിടുത്തമുണ്ടായ സിംഗപ്പൂർ കപ്പലിൽ 2240 ടൺ ഇന്ധനവുമുണ്ടെന്നതും തീ അതിനടുത്തേക്ക് തീ പടർന്നതും അപകട സാധ്യത കൂട്ടുന്നു.157 ഇനം അത്യന്തം അപായകരമായ വസ്തുക്കൾ കണ്ടെയ്നുകളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കണ്ടെയ്നറുകൾ തെക്കൻ കേരള തീരത്തേക്ക് എത്താനുള്ള സാധ്യതയും ഏറുകയാണ്. കപ്പലിൽ ആകെ 1754 കണ്ടെയ്നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര, ദ്രാവക വസ്തുക്കളും കപ്പലിലുണ്ട്. 21,600 കിലോ ഗ്രാമിന് അടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു. പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോ സെല്ലുലോസ് അടക്കമുണ്ട്.

പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. ഇതിന് പുറമേ, 2000 ടൺ കപ്പൽ ഓയിലും, 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക്- കിഴക്കൻ ദിശയിൽ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തൽ. വളരെ പതിയെ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.

തെക്ക് പടിഞ്ഞാറൻ കാറ്റ് ഈ ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കും, ഇതും കണ്ടെയ്നർ ഗതിയെ ബാധിക്കും. കപ്പലിലെ എണ്ണ ചോർച്ചയിൽ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയെന്നാണ് കണക്കൂട്ടൽ. തീപിടിക്കുന്ന, വിഷമയമായ വസ്തുക്കൾ കണ്ടെയ്നറുകളിള്ളതിനാൽ, ഇത്തവണ കൂടുതൽ ജാഗ്രത വേണം.

Post a Comment

Previous Post Next Post