Trending

ഗൃഹപ്രവേശനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയാഘാതം; കൊയിലാണ്ടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


കൊയിലാണ്ടി: ഗൃഹപ്രവേശനത്തിനിടെ ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊയിലാണ്ടി മുഹ്‌യുദ്ദീൻ പള്ളിക്ക് സമീപം ഫാരിസ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. പുതിയ വീടായ ‘അല്‍ ബദറില്‍’ താമസം മാറി മണിക്കൂറുകള്‍ക്കകം ഹ്യദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊയിലാണ്ടി പുതിയ മാര്‍ക്കറ്റിലെ ടേസ്റ്റി ബേക്കറി ഉടമയാണ്. പിതാവ്: റസീനയില്‍ ആലി ഹാജി. മാതാവ്: സഫിയ. ഭാര്യ: ഹര്‍ഷ. മക്കള്‍: ഖദീജ ഫര്‍ഹ, മുഹമ്മദലി എമിന്‍. സഹോദരങ്ങള്‍: സാജിദ്, ആഷിഖ്, ഫെമിന, റസീന, അസ്മത്ത്.

Post a Comment

Previous Post Next Post