Trending

ആശമാരെ തൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം -ആശ വർക്കേഴ്സ് യൂണിയൻ


താമരശ്ശേരി: ആശമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) താമരശ്ശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താമരശ്ശേരി കാരാടി കെ.മൂസക്കുട്ടി, സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ.ബാബു ഉദ്ഘാടനം ചെയ്തു.
  
ഏരിയാ പ്രസിഡണ്ട് ആമിന അഷ്റഫ് അദ്ധ്യക്ഷയായിരുന്നു. ഏരിയ സെക്രട്ടറി വിലാസിനി എ.എം പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി സുനിത.സി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ശ്രീജ.കെ, സിഐടിയു ഏരിയാ സെക്രട്ടറി ടി.സി വാസു, പ്രസിഡണ്ട് എൻ.കെ സുരേഷ് എന്നിവർ സംസാരിച്ചു. രതീദേവി പി.പി പ്രമേയം അവതരിപ്പിച്ചു. വള്ളി വി.എം സ്വാഗതവും വസന്ത ആർ.എം നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ: ജയശ്രീ കെ.പി (പ്രസിഡണ്ട്), ആമിന അഷ്റഫ്, സുലൈഖ കെ.കെ (വൈസ് പ്രസിഡണ്ടുമാർ), വിലാസിനി എ.എം (സെക്രട്ടറി), വസന്ത ആർ.എം, ഷീബ ഒ.പി (ജോ:സെക്രട്ടറിമാർ), ശ്രീജ ബിജു (ട്രഷറർ).

Post a Comment

Previous Post Next Post