ബാലുശ്ശേരി: ഈ വർഷത്തെ എൽഎസ്എസ്, നാഷണൽ മീൻസ് മെറിറ്റ് സ്കോളർഷിപ്പ് വിജയികളെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും ബാലുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര സമരസേനാനി നാഗത്താൻകണ്ടി കണാരൻ മെമ്മോറിയൽ അവാർഡും അനുമോദാനവും നൽകി.
തദവസരത്തിൽ സൗത്ത് ഏഷ്യൻ ആം ബോക്സിങ് 60Kg ലോ കിക്ക് ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ബബിൻ ടി.പി, നാഷണൽ റെസ്റ്റ്ലിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്‌ഥമാക്കിയ വിവേദ, കേരള സംസ്‌ഥാന റെസ്റ്റ്ലിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വൈഗാലക്ഷ്മി എന്നിവരെയും മെമെന്റോ നൽകി അനുമോദിച്ചു.
വാർഡ് പ്രസിഡണ്ട് ടി.കെ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന അവാർഡ് വിതരണവും അനുമോദന സദസ്സും കെപിസിസി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ: വിനോദ്കുമാർ സ്വാഗതം പറഞ്ഞു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന രാസലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കുട്ടികൾ ജാഗരൂകരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
ഗ്രാമപ്പഞ്ചായത്ത് മെമ്പർ യു.കെ വിജയൻമാസ്റ്റർ, അഡ്വ: രാജേഷ്‌കുമാർ, എ.കെ രാധാകൃഷ്ണൻ മാസ്റ്റർ, വി.സി ശിവദാസൻ മാസ്റ്റർ, എൻ.പ്രഭാകരൻ മാസ്റ്റർ, റജിന ബാലകൃഷ്ണൻ, ആർ.കെ പ്രഭാകരൻ, ബാബു ടി.കെ, കൃഷ്ണൻ മംഗലശ്ശേരി, ശ്രീവത്സൻ, ആർ.പി സുബ്രഹ്മണ്യൻ, കുന്നോത്ത് മനോജ്, സുരേന്ദ്രൻ അണോൽ എന്നിവർ അനുമോദന പ്രസംഗം നടത്തി.
Tags:
LOCAL NEWS