Trending

ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവികസേന


മസ്ക്കറ്റ്: അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ തീപിടിത്തത്തില്‍ പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ. എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരുന്ന ഐഎൻഎസ് തബറിന് ചരക്കുകപ്പലിൽ നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു. പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നത്. ഇതേത്തുടർന്ന് കപ്പലിലെ വൈദ്യുതി പൂർണമായും തകരാറിലായി.

ഞായറാഴ്‌ച വൈകിട്ടോടെയാണ് കപ്പൽ അപകടത്തിൽപ്പെട്ടുവെന്ന വിവരം ഐഎൻഎസ് തബറിന് ലഭിക്കുന്നത്. 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും 5 കപ്പൽ ജീവനക്കാരുമാണ് ഐഎൻഎസ് തബറിൽ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടൻതന്നെ നാവിക സേന അപകടസ്ഥലത്തേക്ക് തിരിച്ച് അഗ്നിശമന പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായും ആഘാതം കുറയ്‌ക്കാൻ സാധിച്ചുവെന്നും ഇന്ത്യൻ നാവികസേന പിന്നീട് എക്‌സിലൂടെ അറിയിച്ചു. 

ഹെലികോ‌പ്‌ടറും ബോട്ടും ഉപയോഗിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്നും ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ടതായിരുന്നു എംടി യി ചെങ് 6 എന്ന ചരക്കുകപ്പൽ. ഇന്ത്യൻ വംശജരായ 14 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post