Trending

പൂനൂർപ്പുഴയിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തു


കൊടുവള്ളി: പൂനൂർപ്പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു. പൂനൂർപ്പുഴയിൽ കിഴക്കോത്ത് പള്ളിക്കടവ്-ചോലക്കര പാലത്തിന് താഴെ അടിഞ്ഞു കൂടിയ മരങ്ങളും മാലിന്യങ്ങളുമാണ് എസ്ഡിപിഐ സന്നദ്ധ ഭടൻമാർ നീക്കം ചെയ്തത്. പുഴയിൽ പാലത്തിന്റെ തൂണിൽ അടിഞ്ഞു കൂടിയ മരങ്ങളും മാലിന്യങ്ങളും വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്നു.

പുഴയിൽ ജലവിതാനം ഉയർന്നതിനാൽ പാലത്തിന് മുകളിൽ നിന്ന് കയറിൽ തൂങ്ങിയിറങ്ങിയും മറ്റും സാഹസികമായാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്‌. ബഷീർ പരപ്പാറയുടെ നേതൃത്വത്തിൽ കുന്തളത്ത് റസാഖ്, ഐ.കെ നാസർ, ഷാഫി ഇയ്യമ്പലം, സുധീർ എരഞ്ഞിക്കോത്ത്, പി.കെ ജാഫർ ചോലക്കര, പി.കെ സുബൈർ, എം.ടി നിസാർ, ഷാഫി പാലക്കുറ്റി എന്നിവർ സേവനപ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post