താമരശ്ശേരി: കോഴിക്കോട്-കൊല്ലംഗൽ ദേശീയ പാതയിൽ ടിപ്പർ ലോറിക്ക് മുകളിൽ മരം കടപുഴകി വീണു അപകടം. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവിൽ ഇന്ന് വൈകീട്ടാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും റോഡരികിലുണ്ടായിരുന്ന ഭീമൻ ആൽമരം നിലം പൊത്തുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റും, വൈദ്യതി കമ്പികളും ഒടിഞ്ഞു വീണു. ആളപായമില്ല.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഭാഗികമായി ഗതാഗത തടസ്സം. മുക്കത്തു നിന്നും എത്തിയ ഫയർഫോഴ്സും, താമരശ്ശേരി പോലീസും, നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കാൻ ആരംഭിച്ചു. വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കെഎസ്ഇബിക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.