Trending

കൊടുവള്ളി- കിഴക്കോത്ത്- കച്ചേരിമുക്ക് റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: ഡോ. എം.കെ മുനീർ എംഎൽഎ


കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കൊടുവള്ളി- കിഴക്കോത്ത്- കച്ചേരിമുക്ക് റോഡിൽ ജല ജീവൻ മിഷൻ്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡിൽ നിലവിലുണ്ടായിരുന്ന ടാറിങ് കട്ട് ചെയ്ത് കുഴിയെടുക്കുകയും പിന്നീട് അത് യഥാർത്ഥ രീതിയിൽ പുനസ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയത് കാരണം റോഡ് ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. റോഡിൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും, കേരള വാട്ടർ അതോറിറ്റിക്കും കത്ത് നൽകിയതായി ഡോ.എം.കെ മുനീർ എം.എൽ.എ അറിയിച്ചു.

കാപ്പാട്-തുഷാരഗിരി- അടിവാരം റോഡിൽ പള്ളിക്കര താഴം മുതൽ കൊടുവള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ജല ജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുകയും എന്നാൽ കച്ചേരിമുക്ക് മുതൽ കൊടുവള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൂർണ്ണമായി റോഡ് റീസ്റ്റോറേഷൻ പ്രവർത്തികൾ പൂർണ്ണമായും മോർത്ത് സ്പെസിഫിക്കേഷൻ പ്രകാരം ചെയ്യാത്തതിനാലാണ് വലിയ മഴ പെയ്തപ്പോഴേക്കും റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. നിരവധി തവണ ജലജീവൻ മിഷനുമായി ബന്ധപ്പെട്ടതിന്റെയും യോഗങ്ങൾ വിളിച്ചുചേർത്തതിന്റെയും അടിസ്ഥാനത്തിലാണ് പ്രസ്തുത റോഡിൽ കുഴിയെടുത്ത ഭാഗത്ത് ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ചത്. വാട്ടർ അതോറിറ്റിയുടെ ഈ പ്രവർത്തി ജനങ്ങളുടെ ജീവന് വെല്ലുവിളി ഉയർത്തുന്നതാണെന്നും എംഎൽഎ പത്ര പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

Previous Post Next Post