ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ (61) ആണ് വക്റയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഉടൻ വക്റയിലെ ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഈ മാസം 29-ന് നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു അദ്ദേഹം.
പിതാവ്: കാദർ. മാതാവ്: ബിയ്യാത്തുമ്മ. ഭാര്യ: നഫീസ. ജാഫർ, ജസീല റഹ്മത്ത് (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ എന്നിവർ മക്കളാണ്. മൃതദേഹം നിലവിൽ വക്റ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Tags:
OBITUARY