Trending

നന്മണ്ട 12-ല്‍ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്

നന്മണ്ട: ബാലുശ്ശേരി- കോഴിക്കോട് റോഡിൽ നന്മണ്ടയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. നന്മണ്ട 12-ല്‍ റേഷന്‍ കടയ്ക്ക് സമീപം ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നന്മണ്ട-13ൽ നിന്നും കോണ്‍ക്രീറ്റ് പണിയ്ക്കുളള സാധന-സാമഗ്രികളുമായി വരികയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. 

ബാലുശ്ശേരി നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തെറ്റായ ദിശയില്‍ വന്നപ്പോള്‍ അപകടമൊഴിവാക്കാന്‍ വാഹനം വെട്ടിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

Post a Comment

Previous Post Next Post