Trending

കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകം; യുവതിയും ഭര്‍ത്താവും പിടിയില്‍


കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. സംഭവത്തില്‍ പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കാലിന് പരുക്കുകളോടെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന പെണ്‍സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.

ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ തുടയിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. തുടയിലേത് ആഴത്തിലുള്ള മുറിവായിരുന്നു. ആഷികിന്റേത് കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. മരിച്ച ആഷികിന് പെണ്‍കുട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. കൃത്യം നടത്തുന്നതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്യേഷിക്കുന്നതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post