Trending

ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കണ്ണപ്പൻകുണ്ട് സ്വദേശി വിഷ്ണു രാജ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം. 

വിനീത്, ബബ്ലു എന്നിവർക്കാണ് പരുക്കേറ്റത്. ബബ്ലു അതിഥി തൊഴിലാളിയാണ്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post