പാലക്കാട്: മണ്ണാർക്കാട് ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കണ്ടമംഗലം പുറ്റാനിക്കാട് സ്വദേശി മലയിൽ ഷരീഫിന്‍റെ ഭാര്യ തിരുവിഴാംകുന്ന് ഷബ്നയെ (32) ആണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷബ്‌നയെ ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് അറസ്റ്റ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃപിതാവ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപ്പിച്ചത്. ഭർത്താവിന്‍റെയും ഷബ്നയുടെ പേരിൽ സ്ഥലം വാങ്ങാനായി വിറ്റ ഷബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വെട്ടേറ്റ മുഹമ്മദാലിയെ (65) മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഷെരീഫ് വിദേശത്താണ്.